അറബ് ലോകത്ത് നിന്ന് ആദ്യ വനിതാ ബഹിരാകാശ യാത്രിക; പ്രഖ്യാപനവുമായി യുഎഇ

By Desk Reporter, Malabar News
Ajwa Travels

ദുബായ്: അറബ് ലോകത്ത് നിന്ന് ആദ്യമായി ബഹിരാകാശ ദൗത്യത്തിന് വനിതയെ പ്രഖ്യാപിച്ച് യുഎഇ. നൂറ അല്‍ മത്‌റൂശിയെയാണ് ആദ്യ വനിതാ ബഹിരാകാശ യാത്രികയായി യുഎഇ പ്രഖ്യാപിച്ചത്. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്‌തൂം ആണ് ഇക്കാര്യം പുറത്തുവിട്ടത്.

“ഭാവിയിലെ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങള്‍ക്കായി നാസയില്‍ പരിശീലനം നേടുന്നതിനായി 4,000ത്തിലധികം പേരില്‍ നിന്ന് തിരഞ്ഞെടുത്ത രണ്ട് പുതിയ ബഹിരാകാശ യാത്രികരില്‍, ആദ്യത്തെ അറബ് വനിതാ ബഹിരാകാശ യാത്രികയെ ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. അഭിനന്ദനങ്ങള്‍ നൂറ അല്‍ മത്‌റൂശി, മുഹമ്മദ് അല്‍ മുല്ല,”- യുഎഇ പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.

1993ലാണ് നൂറയുടെ ജനനം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരിയായ നൂറ, മനിലവില്‍ ദേശീയ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ എഞ്ചിനീയറാണ്.

നാലംഗ സംഘത്തെയാണ് യുഎഇ ബഹിരാകാശ ദൗത്യത്തിന് അയക്കുന്നത്. ഹസാ അല്‍ മന്‍സൂരി, സുല്‍ത്താന്‍ അല്‍ നെയാദി എന്നിവരാണ് ദൗത്യത്തിലെ മറ്റ് അംഗങ്ങൾ. 4,300 പേരാണ് രണ്ടാം സംഘത്തിന്റെ ഭാഗമാകാന്‍ അപേക്ഷ നല്‍കിയത്. അവരില്‍ 1,400 പേര്‍ സ്വദേശി വനിതകളായിരുന്നു.

2019ലാണ് യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി വിജയകരമായി സ്‌പേസ് സ്‌റ്റേഷനിലെത്തി ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങി എത്തിയത്.

Also Read:  സ്‌പീക്കറെ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌തത്‌ ഖേദകരം; വിഎം സുധീരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE