കോവിഡ്; യുഎഇയിൽ 24 മണിക്കൂറിൽ 2,692 പേർക്ക് കോവിഡ്, 16 മരണം

By Team Member, Malabar News
uae covid
Ajwa Travels

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ കോവിഡ് ബാധിച്ചു 16 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,269 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2,692 ആണ്. ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പകരം രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 3,99,463 ആണ്.

അതേസമയം തന്നെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിതരായ ആളുകളിൽ 1,589 ആളുകൾ കൂടി രോഗമുക്‌തി നേടിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളിൽ 3,85,587 ആളുകളും ഇതോടെ കോവിഡ് മുക്‌തരായി. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 12,607 ആണ്.

കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 2,18,351 കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഇതുവരെ 3.12 കോടിയിലധികം കോവിഡ് പരിശോധനകൾ ഇതുവരെ നടത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കുന്നത്‌.

Read also : സൗദിയിൽ മലപ്പുറം സ്വദേശിനി മരിച്ച നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE