ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,591 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം 38,848 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തി ഉണ്ടായത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം ഇതോടെ 3,32,36,921 ആയി ഉയർന്നു. ഇവരിൽ 3,24,13,345 ആളുകൾ ഇതുവരെ രോഗമുക്‌തരാകുകയും ചെയ്‌തു.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 338 പേരാണ് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,42,655 ആയി ഉയർന്നു. 97.51 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്. കൂടാതെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 1.87 ശതമാനമാണ്. കഴിഞ്ഞ 13 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
കഴിഞ്ഞ 24 മണിക്കൂറിലും രാജ്യത്ത് റിപ്പോർട് ചെയ്‌തതിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിലാണ്. 20,487 പേർക്കാണ് കേരളത്തിൽ ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത്. അതായത് രാജ്യത്ത് നിലവിൽ സ്‌ഥിരീകരിക്കുന്ന കോവിഡ് കേസുകളിൽ 71.66 ശതമാനവും കേരളത്തിലാണ്.
Read also: ഫിറോസാബാദിൽ രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്; റിപ്പോർട്