ജില്ലയിൽ 2968 പേർക്ക് കൂടി കോവിഡ് ബാധ

By Staff Reporter, Malabar News
covid_palakkad
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌ 2968 പേർക്ക്. ഇതിൽ 1332 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കൂടാതെ ഉറവിടം അറിയാതെ രോഗം ബാധിച്ച 1608 പേർ, ഇതര സംസ്‌ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 22 പേർ, 6 ആരോഗ്യ പ്രവർത്തകർ എന്നിവരും ഉൾപ്പെടും. 3200 പേർ രോഗമുക്‌തിയും നേടി.

ആകെ 10703 പേർക്ക് നടത്തിയ പരിശോധനയിലാണ് 2968 പേർക്ക് രോഗം സ്‌ഥിരീകരിച്ചത്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 27.73 ശതമാനമാണ്. അതേസമയം ജില്ലയിൽ ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചിട്ടില്ല. റിപ്പോർട് ചെയ്‌തിട്ടില്ല.

26885 പേർ ജില്ലയിൽ ചികിൽസയിലുണ്ട്. 2019 മാർച്ച് മുതൽ ജില്ലയിൽ ആകെ 212 മരണമാണ് ഉണ്ടായിട്ടുള്ളത്.

ജില്ലയിൽ ചികിൽസയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വയനാട് ജില്ലയിലും 4 പേർ കോട്ടയം ജില്ലയിലും 5 പേർ കാസർഗോഡ് ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ വീതം കൊല്ലം, കണ്ണൂർ ജില്ലകളിലും 8 പേർ പത്തനംതിട്ട ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും 18 പേർ തിരുവനന്തപുരം ജില്ലയിലും 14 പേർ കോഴിക്കോട് ജില്ലയിലും 40 പേർ എറണാകുളം ജില്ലയിലും 173 പേർ മലപ്പുറം ജില്ലയിലും 115 പേർ തൃശൂർ ജില്ലയിലും ചികിൽസയിലുണ്ട്.

Read Also: കോവിഡ് ബ്രിഗേഡ് ശക്‌തിപ്പെടുത്താൻ ആരോഗ്യവകുപ്പ്; കൂടുതൽ ഡോക്‌ടർമാരേയും നഴ്‌സുമാരേയും ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE