ഡെൽറ്റ പ്ളസ്; കണ്ണാടി പഞ്ചായത്ത് നാളെ മുതൽ 7 ദിവസത്തേക്ക് അടച്ചിടും

By Trainee Reporter, Malabar News
strict restrictions in weekend lockdown
Representational image
Ajwa Travels

പാലക്കാട്: കൊറോണ വൈറസിന്റെ ഡെൽറ്റ പ്ളസ് വകഭേദത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ണാടി ഗ്രാമപഞ്ചായത്ത് നാളെ മുതൽ അടച്ചിടും. 7 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

അവശ്യ സർവീസുകൾക്ക് ഉൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കടകൾ ഉച്ചവരെ പ്രവർത്തിക്കാനാണ് അനുമതി. ഹോട്ടലുകൾ രാവിലെ 7.30 മുതൽ വൈകീട്ട് 7.30 വരെ തുറക്കും. പാഴ്‌സൽ സർവീസ് മാത്രമേ ഹോട്ടലുകളിൽ അനുവദിക്കൂ. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പോലീസിനും സെക്‌ടറൽ മജിസ്‌ട്രേറ്റിനും ജില്ലാ കളക്‌ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകളിൽ നേരത്തെ ഡെൽറ്റ പ്ളസ് വകഭേദം കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടം കണ്ണാടി സ്വദേശിയിൽ നിന്നാണെന്ന് സ്‌ഥിരീകരിച്ചതോടെയാണ് പഞ്ചായത്ത് അടച്ചിടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

Read also: വിവാഹ വാഗ്‌ദാനം നൽകി പീഡനം; പൂജാരി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE