വിവാഹ വാഗ്‌ദാനം നൽകി പീഡനം; പൂജാരി അറസ്‌റ്റിൽ

By Syndicated , Malabar News
temple-priest arrested
Ajwa Travels

കോട്ടയം: ദളിത് യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ പൂജാരി കീഴടങ്ങി. എരുമേലി സ്വദേശി വിനുവാണ് പോലീസിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. 21കാരിയായ പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഇയാൾ പീഡിപ്പിച്ചുവെന്നാണ് കേസ്. ക്ഷേത്രത്തിനോട് ചേർന്ന ശാന്തി മഠത്തിൽ വച്ചായിരുന്നു പീഡനം.

വിവാഹത്തിന് തയ്യാറാകാതെ വന്നതോടെ പെൺകുട്ടി ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന് സമ്മതിച്ചതു പ്രകാരം ഇരുകൂട്ടരും രജിസ്‌റ്റർ ഓഫീസിൽ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിന്റെ പേരിൽ അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പിന്നീട് ഇയാൾ വീണ്ടും വാക്കുമാറ്റിയതോടെയാണ് പെൺകുട്ടി പോലീസിനെ സമീപിച്ചത്.

Read also: വിജിതയുടെ മരണം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE