മലപ്പുറത്ത് 3 പേർക്ക് ഷിഗെല്ല; ജാഗ്രതാ നിർദ്ദേശം

By News Bureau, Malabar News
Representational image
Ajwa Travels

മലപ്പുറം: ജില്ലയിൽ ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയുരുപ്പിലാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്. രണ്ട് കുട്ടികൾക്കും ഒരു മുതിർന്നയാൾക്കുമാണ് രോഗബാധ കണ്ടെത്തിയത്.

10 വയസുകാരനെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഷിഗെല്ല സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

കാസര്‍ഗോഡ് ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമായ ഷവര്‍മ സാമ്പിളില്‍ കഴിഞ്ഞ ദിവസം സാല്‍മൊണല്ല, ഷിഗെല്ല ബാക്‌ടീരിയകളുടെ സാന്നിധ്യം സ്‌ഥിരീകരിച്ചിരുന്നു. ചിക്കന്‍ ഷവര്‍മയില്‍ സാല്‍മൊണല്ലയുടെയും ഷിഗല്ലയുടെയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവുമാണ് കണ്ടെത്തിയത്. സംസ്‌ഥാനത്തുടനീളം ഹോട്ടലുകളിലും മറ്റും വ്യാപക പരിശോധന തുടരുകയാണ്.

Most Read: ഇന്ന് പരിശോധിച്ചത് 572 സ്‌ഥാപനങ്ങള്‍; 10 കടകള്‍ക്കെതിരെ നടപടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE