കൊല്ലം: കുണ്ടറയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൺറോ തുരുത്ത് സ്വദേശി എഡ്വേർഡിന്റെ ഭാര്യ വർഷ (26), മക്കളായ അലൻ (2), ആരവ് (3 മാസം) എന്നിരെയാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
എഡ്വേർഡിനെ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. ഇവരുടെ 6 വയസുകാരിയായ മൂത്ത മകൾ രക്ഷപ്പെട്ടു. ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം എഡ്വേർഡ് ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് നിഗമനം.
Read also: ഛോട്ടാ രാജൻ കോവിഡ് മുക്തനായി; തിഹാർ ജയിലിലേക്ക് മടങ്ങി