ഗുരുവായൂര്‍ ഏകാദശമി; 3000 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കും

By Team Member, Malabar News
Malabarnews_guruvayur
Representational image
Ajwa Travels

തൃശൂര്‍ : ഗുരുവായൂര്‍ ഏകാദശി ദിവസം 3000 പേര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുവാദം നല്‍കാന്‍ തീരുമാനമായി. ഏകാദശമിക്കും, ദശമിക്കും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന 3000 പേര്‍ക്കാണ് ദര്‍ശനം നടത്താന്‍ അനുമതി നല്‍കുക. ദര്‍ശനം നടത്തുന്ന ആളുകള്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഈ മാസം 24 ആം തീയതിയാണ് ഗുരുവായൂര്‍ ദശമി. അന്ന് നടക്കുന്ന ഗജരാജന്‍ കേശവന്‍ അനുസ്‌മരണ ഘോഷയാത്ര രണ്ട് ആനകളെ ഉള്‍പ്പെടുത്തി നടത്താന്‍ തീരുമാനിച്ചു. നവംബര്‍ 25 ആം തീയതിയാണ് ഏകാദശമി. അന്നേ ദിവസം ക്ഷേത്രത്തില്‍ 3000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും. അതിന് ശേഷമുള്ള ദ്വാദശി ദിവസമായ നവംബര്‍ 26 ആം തീയതി രാവിലെ 8.30 ന് ക്ഷേത്രനട അടക്കും. തുടര്‍ന്ന് വൈകുന്നേരം 4.30 വരെ ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് ദര്‍ശനാനുമതി ഉണ്ടായിരിക്കില്ല.

Read also : സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE