24 മണിക്കൂറിൽ യുഎഇയിൽ 3,072 കോവിഡ് ബാധിതർ; 2,026 രോഗമുക്‌തർ

By Team Member, Malabar News
uae covid
Representational image
Ajwa Travels

അബുദാബി : കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് ശേഷം യുഎഇയിൽ വീണ്ടും പ്രതിദിന കോവിഡ് കേസുകൾ 3000ന് മുകളിലെത്തി. 3,072 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,05,277 ആയി ഉയർന്നു. കൂടാതെ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന 10 പേർ കൂടി രാജ്യത്ത് കഴിഞ്ഞ ദിവസം മരിച്ചു. കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് ഇതുവരെ 1,296 ആളുകളാണ് മരിച്ചിട്ടുള്ളത്.

അതേസമയം തന്നെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തി നേടിയ ആളുകളുടെ എണ്ണം 2,026 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് മുക്‌തി നേടിയവരുടെ എണ്ണം 3,89,304 ആയി ഉയർന്നു. എന്നാൽ നിലവിൽ രാജ്യത്ത് റിപ്പോർട് ചെയ്യുന്ന പ്രതിദിന കോവിഡ് മുക്‌തരുടെ എണ്ണം കോവിഡ് ബാധിതരേക്കാൾ കുറവാണ്. അതിനാൽ തന്നെ രാജ്യത്ത് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നവരുടെ എണ്ണവും പ്രതിദിനം ഉയരുന്നുണ്ട്.

നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 14,677 ആളുകളാണ് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നത്. കൂടാതെ കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 2,42,742 കോവിഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കോവിഡ് പരിശോധനകൾ 3.17 കോടിയായി ഉയർന്നു.

Read also : കസ്‌റ്റംസ്‌ ഓഫീസുകളിലേക്ക് ശനിയാഴ്‌ച എൽഡിഎഫ് മാർച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE