കസ്‌റ്റംസ്‌ ഓഫീസുകളിലേക്ക് ശനിയാഴ്‌ച എൽഡിഎഫ് മാർച്ച്

By Trainee Reporter, Malabar News
vijaya raghavan
എ വിജയരാഘവന്‍
Ajwa Travels

തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ‌കോടതിയിൽ കസ്‌റ്റംസ് കൊടുത്ത സത്യവാങ്മൂലത്തിന് എതിരെ പ്രതിരോധവുമായി എൽഡിഎഫ്. കസ്‌റ്റംസ്‌ നീക്കത്തിന് എതിരെ ശനിയാഴ്‌ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്‌റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക് എൽഡിഎഫ് പ്രവർത്തകർ മാർച്ച് നടത്തുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ മുഖ്യമന്ത്രിയേയും എൽഡിഎഫ് സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള രാഷ്‌ട്രീയ കളിയാണ് കസ്‌റ്റംസ്‌ നടത്തുന്നതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ആരോപിച്ചു.

ജയിലിൽ കിടക്കുന്ന ഒരു പ്രതിയുടെ മൊഴി അടിസ്‌ഥാനമാക്കിയാണ് കസ്‌റ്റംസ്‌ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്‌ട്രീയ പ്രചാരണം കസ്‌റ്റംസ്‌ ഏറ്റെടുത്തിരിക്കുകയാണ്. എൽഡിഎഫിനെ രാഷ്‌ട്രീയമായി പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് മ്‌ളേഛമായ ഈ നീക്കം കസ്‌റ്റംസ്‌ നടത്തുന്നത്. ഇതിന് എതിരെ സംസ്‌ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നുവരണമെന്നും എ വിജയരാഘവൻ അഭ്യർഥിച്ചു.

Read also: വിലക്കയറ്റത്തിന് എതിരെ ശബ്‍ദം ഉയർത്തൂ; കോൺഗ്രസിന്റെ ഹാഷ്‌ടാഗ് കാമ്പെയ്‌ൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE