സ്വർണക്കടത്തിന് സഹായം; രണ്ട് കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

By Staff Reporter, Malabar News
3 Were Arrested In Cochin Airport For Gold Smuggling
Representational Image
Ajwa Travels

നെടുമ്പാശ്ശേരി: സ്വര്‍ണക്കടത്തിന് സഹായിച്ച രണ്ട് കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. കള്ളക്കടത്ത് സ്വര്‍ണവുമായെത്തിയ യാത്രക്കാരനെ സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

നേരത്തെ സൗദി അറേബ്യയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ സംഘത്തെ കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. ഈ അന്വേഷണത്തിലാണ് രണ്ട് ഉദ്യോഗസ്‌ഥര്‍ വിമാനത്താവളത്തിന് പുറത്തേക്ക് സ്വര്‍ണമെത്തിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞതായും ഇതിനായി കൈക്കൂലി വാങ്ങിയെന്നും സംഘം വെളിപ്പെടുത്തിയത്.

തുടർന്നാണ് രണ്ട് ഉദ്യോഗസ്‌ഥർക്ക് എതിരെ കസ്‌റ്റംസ് പ്രിവന്റിവ് വിഭാഗം നടപടിയെടുത്തത്. ഏകദേശം 1 കോടിയോളം രൂപയുടെ സ്വര്‍ണം ഇത്തരത്തില്‍ കടത്തിയെന്നാണ് പ്രിവന്റീവ് വിഭാഗത്തിന്റെ കണ്ടെത്തല്‍.

Read Also: മുസ്‌ലിം സ്‌ത്രീകളെ വിൽപനക്ക് വെച്ച കേസ്; റിട്ട് തള്ളി സുപ്രീംകോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE