യുഎഇയിൽ 24 മണിക്കൂറിൽ 3,452 കോവിഡ് ബാധിതർ; 14 മരണം

By Team Member, Malabar News
uae covid
Representational image
Ajwa Travels

അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് രോഗവ്യാപനം ഉയർന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌ 3,452 ആളുകൾക്കാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3,58,583 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,85,502 ആളുകളിൽ നടത്തിയ പരിശോധനയിലാണ് 3,452 ആളുകളിൽ രോഗബാധ സ്‌ഥിരീകരിച്ചത്‌.

അതേസമയം തന്നെ കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ എണ്ണവും ഉയർന്നിരുന്നു. 14 പേരാണ് കഴിഞ്ഞ ദിവസം മാത്രം യുഎഇയിൽ കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 1,055 ആയി ഉയർന്നു.

കൂടാതെ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 3,570 ആളുകൾ കൂടി കോവിഡ് മുക്‌തരായിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളിൽ 3,43,935 ആയി ഉയർന്നു. ഇതോടെ നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ചു ചികിൽസയിൽ തുടരുന്ന ആളുകളുടെ എണ്ണം 13,593 ആയി കുറഞ്ഞു. കൂടാതെ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 2.86 കോടിയിലധികം കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്.

Read also : കര അതിർത്തിയിലൂടെ വ്യാപാരം പുനഃരാരംഭിച്ച് സൗദിയും ഖത്തറും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE