കര അതിർത്തിയിലൂടെ വ്യാപാരം പുനഃരാരംഭിച്ച് സൗദിയും ഖത്തറും

By Team Member, Malabar News
saudi qatar
Representational image

റിയാദ് : കര അതിർത്തി വഴിയുള്ള വ്യാപാരത്തിന് സൗദിയും ഖത്തറും വീണ്ടും തുടക്കം കുറിച്ചു. ഖത്തറുമായുള്ള ബന്ധം പുനഃസ്‌ഥാപിച്ചതിന് പിന്നാലെയാണ് സൗദി ചരക്കു നീക്കം തുടങ്ങിയത്. നിലവിൽ കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ചരക്കുനീക്കം നടക്കുന്നത്. ഇതിലൂടെ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര ബന്ധം ഊഷ്‌മളമാകുന്നത് വ്യവസായ മേഖലക്കും നേട്ടമാകും.

സൗദിയിലെ സൽവ അതിർത്തി വഴിയാണ് ലോറികൾ ഖത്തർ അതിർത്തിയിൽ പ്രവേശിച്ചത്. ഖത്തർ ഭാഗത്തെ അതിർത്തിയായ അബൂസംറ വരെ ചരക്കു വാഹനങ്ങൾ എത്തി. ഇവിടെ നിന്നും ഖത്തറിലെ ലോറികൾ ഉപയോഗപ്പെടുത്തി വിവിധ ഭാഗങ്ങളിലേക്ക് ചരക്കുകൾ കൊണ്ടു പോകും. അബൂസംറയിൽ ചരക്കുകൾ ഇറക്കുന്നതോടെ സൗദിയിൽ നിന്നെത്തുന്ന വാഹനങ്ങൾ തിരികെ പോകണമെന്നാണ് ചട്ടം വ്യക്‌തമാക്കുന്നത്‌. ചരക്കു നീക്കം നടത്തുന്നവർ ഇതിനുള്ള ക്രമീകരണങ്ങൾ ചെക്ക് പോയിന്റിൽ നിന്നും മുൻകൂട്ടി തയ്യാറാക്കിയിട്ടുണ്ട്.

ഇതേ രീതിയിൽ തന്നെ ഖത്തറിൽ നിന്നുള്ള ചരക്ക് വാഹനങ്ങൾക്ക് സൗദിയിലും പ്രവേശിക്കാം. ചരക്ക് നീക്കം എളുപ്പമാക്കാനും മറ്റും ലോറികളുടെ വിവരങ്ങൾ ചെക്ക്പോയിന്റിൽ അറിയിക്കേണ്ടതാണ്. കൂടാതെ കസ്‌റ്റംസ്‌ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചു വെക്കുമെന്ന് ഇരു രാജ്യങ്ങളും വ്യക്‌തമാക്കിയിട്ടുണ്ട്‌. ഒപ്പം തന്നെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് അതിർത്തി കടക്കുന്നതിനായി ലോറി ഡ്രൈവർമാർ 3 ദിവസത്തിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം.

Read also : ലോകസമ്പന്ന പട്ടികയിൽ ഒന്നാം സ്‌ഥാനത്തേക്ക് തിരിച്ചെത്തി ജെഫ് ബെസോസ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE