3,491 പുതിയ രോഗികള്‍; യുഎഇയില്‍ 24 മണിക്കൂറില്‍ 5 കോവിഡ് മരണം

By Team Member, Malabar News
uae covid-terms-changed
Representational image
Ajwa Travels

അബുദാബി : കഴിഞ്ഞ 24 മണിക്കൂറില്‍ യുഎഇയില്‍ 3,491 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ആരോഗ്യ-പ്രതിരോധ മന്ത്രാലയം. കഴിഞ്ഞ ദിവസം നടത്തിയ 1,63,000 പരിശോധനകളില്‍ നിന്നാണ് രാജ്യത്ത് ഇത്രയും ആളുകളില്‍ കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 2,60,223 ഉയര്‍ന്നിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 5 പേര്‍ കൂടി കോവിഡ് ബാധിച്ചു മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.

രാജ്യത്തിതുവരെ കോവിഡ് ബാധിച്ചു മരിച്ചത് 756 പേരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് മുക്‌തരായ ആകെ ആളുകളുടെ എണ്ണം 3,311 ആണ്. രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 2,31,675 ആളുകളും ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. ഇതോടെ നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 27,792 ആയിട്ടുണ്ട്. രാജ്യത്തിതുവരെ 2.35 കോടിയിലധികം കോവിഡ് പരിശോധനകള്‍ നടത്തിയതായാണ് ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കുന്നത്.

Read also : കോവിഡ്; സൗദിയിൽ രോഗികളുടെ എണ്ണത്തിൽ വർധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE