കോവിഡ്; സൗദിയിൽ രോഗികളുടെ എണ്ണത്തിൽ വർധന

By Trainee Reporter, Malabar News
Representational image
Ajwa Travels

റിയാദ്: സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. ദിവസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്ക് 200ന് മുകളിലായി. 226 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 156 പേർ രോഗമുക്‌തി നേടി. സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 6 പേർ മരിച്ചു. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 3,65,325 ആയി. 3,57,004 പേർ രോഗമുക്‌തി നേടി. ആകെ മരിച്ചവരുടെ എണ്ണം 6,335 ആയി.

1,986 സജീവ കോവിഡ് കേസുകളാണ് നിലവിൽ സൗദിയിലുള്ളത്. ഇതിൽ 327 പേർ മാത്രമാണ് ഗുരുതരാവസ്‌ഥയിൽ കഴിയുന്നത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ശേഷിക്കുന്നവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുകയാണ്.

അസീർ (59), റിയാദ് (53), മക്ക (46), കിഴക്കൻ പ്രവിശ്യ (25), മദീന (14), ഹാഇൽ (11), അൽബാഹ (8), ഖസീം (7), ജീസാൻ (4), നജ്‌റാൻ (3), വടക്കൻ അതിർത്തി മേഖല (3), തബൂക്ക് (1), അൽജൗഫ് (2) എന്നിങ്ങനെയാണ് രാജ്യത്തെ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം.

Read also: മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE