മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി

By Syndicated , Malabar News
pope francis
Ajwa Travels

ന്യൂഡെല്‍ഹി: കത്തോലിക സഭാ അധ്യക്ഷന്‍മാരുടെ ആവശ്യം പരിഗണിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി. കൂടിക്കാഴ്‌ചയില്‍ പ്രതീക്ഷയുണ്ടെന്ന് സഭാധ്യക്ഷന്‍മാര്‍ വ്യക്‌തമാക്കി.

സിബിസിഐ തലവനും ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡണ്ടും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ളീമിസ് കാത്തോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്.

ജസ്യൂട്ട് വൈദികന്‍ സ്‌റ്റാന്‍ സ്വാമിയുടെ മോചനവും, സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ തുല്യത ഉറപ്പാക്കണമെന്നും കത്തോലിക്കാ സഭാ അധ്യക്ഷന്‍മാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ട വിഷയങ്ങളില്‍ രേഖാമൂലം തന്നെ ആവശ്യം ഉന്നയിച്ചു.

വിദേശ ഫണ്ട് സ്വീകരിക്കുന്ന കാര്യത്തില്‍ ആഭ്യന്തരമന്ത്രി സഭാ അധ്യക്ഷന്‍മാരും കേരളത്തില്‍ നിന്നുള്ള സഭാ പ്രതിനിധികളായ ഫാദര്‍ ജേക്കബ് പാലക്കപ്പിള്ളിയും, തോമസ് പാറക്കല്ലും ആഭ്യന്തര മന്ത്രി അമിത് ഷായുമായുമായി കൂടിക്കാഴ്‌ച നടത്തിയേക്കും.

Read also: കെപിസിസി താല്‍ക്കാലിക അധ്യക്ഷനായി കെ സുധാകരന്‍ എത്തിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE