കെപിസിസി താല്‍ക്കാലിക അധ്യക്ഷനായി  കെ സുധാകരന്‍ എത്തിയേക്കും

By Syndicated , Malabar News
k sudhakaran
Ajwa Travels

കണ്ണൂര്‍: കെപിസിസിയുടെ താല്‍ക്കാലിക അധ്യക്ഷ സ്‌ഥാനത്തേക്ക്  കെ സുധാകരന്‍ എത്തിയേക്കും. നിലവിലെ അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്നതിനാലാണ് താല്‍ക്കാലിക അധ്യക്ഷനായി കെ സുധാകാരനെ പരിഗണിക്കുന്നത്.

സ്‌ഥാനാർഥി നിര്‍ണയം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ കെ സുധാകരന്‍ കെപിസിസിയുടെ താല്‍ക്കാലിക അധ്യക്ഷൻ ആയേക്കുമെന്നാണ് സൂചന. സുധാകരന്റെ നേതൃത്വം കേരളത്തിലെ കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വേകുമെന്നും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.

എന്നാല്‍ എന്നാല്‍ ഈ വാര്‍ത്തകള്‍ കെ സുധാകരന്‍ നിഷേധിച്ചു. കെപിസിസി അധ്യക്ഷനാകാന്‍ ആര്‍ത്തി പൂണ്ട് ഇരിക്കുന്ന ആളല്ല താനെന്ന്  സുധാകരന്‍ പറഞ്ഞു. ‘എന്റെ നിലപാട് വളരെ വ്യക്‌തമാണ്. ഞാന്‍ കെപിസിസി അധ്യക്ഷ പദവിക്ക് വേണ്ടി ആറ്റു നോറ്റ് ഇരിക്കുന്നയാളല്ല. പാര്‍ട്ടി ചുമതല ഏല്‍പ്പിച്ചാല്‍ സത്യസന്ധമായി ആ ചുമതല നിറവേറ്റും’, സുധാകരന്‍ പറഞ്ഞു.

Read also: കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം; അഴീക്കോട് മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ രാജിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE