കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം; അഴീക്കോട് മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ രാജിവെച്ചു

By Syndicated , Malabar News
congress league conflict
Ajwa Travels

കണ്ണൂര്‍: അഴീക്കോട് മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ ബിജു ഉമ്മര്‍ സ്‌ഥാനം രാജിവെച്ചു. വളപട്ടണം ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ് തര്‍ക്കമാണ് കണ്‍വീനറുടെ രാജിയില്‍ കലാശിച്ചത്.

തര്‍ക്കത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും തനിച്ചാണ് മൽസരിച്ചത്. ഇതു ചില സീറ്റുകളില്‍ ബിജെപിയുടെ വിജയത്തിന് കാരണമായി. ഇത്തരമൊരു സാഹചര്യത്തില്‍ കണ്‍വീനര്‍ സ്‌ഥാനത്ത് തുടരാന്‍ കഴിയില്ലെന്നും ബിജു ഉമ്മര്‍ രാജിക്കത്തില്‍ പറഞ്ഞു.

യുഡിഎഫിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമായാണ് വളപട്ടണം പഞ്ചായത്തില്‍ സൗഹൃദ മൽസരം എന്നു പറഞ്ഞ് മുസ്‌ലിം ലീഗ് തനിച്ചു മൽസരിച്ചതെന്നും ബിജു ഉമ്മര്‍ ആരോപിച്ചു.

മണ്ഡലം മുസ്‌ലിം ലീഗിന് വിട്ടുനല്‍കിയാല്‍ വിജയിക്കില്ലെന്നും ബിജു ഉമ്മര്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. അതേസമയം, തല്‍ക്കാലം സ്‌ഥാനത്ത് തുടരാന്‍ ബിജു ഉമ്മറിനോട് ആവശ്യപ്പെട്ടതായി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പിടി മാത്യു പറഞ്ഞു.

Read also: ‘സുന്ദര നഗരം, ശുചിത്വ നഗരം’ പദ്ധതിക്ക് തുടക്കമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE