‘സുന്ദര നഗരം, ശുചിത്വ നഗരം’ പദ്ധതിക്ക് തുടക്കമായി

By Staff Reporter, Malabar News
kannur-corporation
Ajwa Travels

കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ ‘സുന്ദര നഗരം, ശുചിത്വ നഗരം’ പദ്ധതിക്ക് തുടക്കമായി. കോർപ്പറേഷന്റെ പരിധിയിൽ റസിഡൻറ്‌സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ചാല-നടാൽ ബൈപ്പാസ് കവല ശുചീകരിച്ച് മേയർ അഡ്വ. ടിഒ മോഹനൻ ഉൽഘാടനം ചെയ്‌തു. ഡെപ്യൂട്ടി മേയർ കെ ഷബീന അധ്യക്ഷത വഹിച്ചു. വിവിധ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ അഡ്വ. മാർട്ടിൻ ജോർജ്, ഷമീമ, അഡ്വ. പി.ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്‌തീൻ, കൗൺസിലർമാരായ പിവി കൃഷ്‌ണകുമാർ, വി ബാലകൃഷ്‌ണൻ, കണ്ണൂർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെവി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിലും കോർപ്പറേഷന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പരിപാടി നടക്കും.

Read Also: കസ്‌റ്റഡി വാഹനങ്ങള്‍ കൂടുന്നു; പാര്‍ക്ക് ചെയ്യാന്‍ സ്‌ഥലമില്ലാതെ പഴയങ്ങാടി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE