24 മണിക്കൂറില്‍ യുഎഇയില്‍ 3,506 കോവിഡ് ബാധിതര്‍; 6 മരണം

By Team Member, Malabar News
uae covid 2
Representational image
Ajwa Travels

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,506 പേര്‍ക്ക് കൂടി പുതുതായി കോവിഡ് രോഗം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,63,729 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് നടത്തിയ 1,62,945 കോവിഡ് പരിശോധനകളില്‍ നിന്നാണ് ഇത്രയും പേരില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഒപ്പം തന്നെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 6 പേര്‍ കോവിഡ് ബാധിച്ചു മരിച്ചതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. രാജ്യത്തിതുവരെ കോവിഡ് ബാധിച്ചു മരിച്ചത് 762 പേരാണ്.

അതേസമയം തന്നെ 3,746 ആളുകള്‍ കൂടി കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് മുക്‌തരായി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരില്‍ 2,35,421 ആളുകളും രോഗമുക്‌തരായിട്ടുണ്ട്. രാജ്യത്ത് നിലവില്‍ രോഗമുക്‌തരായി ചികിൽസയില്‍ കഴിയുന്നവരുടെ എണ്ണം 27,546 ആയി കുറഞ്ഞെന്ന് ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ രാജ്യത്തിതുവരെ 2.38 കോടിയിലധികം കോവിഡ് പരിശോധനകള്‍ നടന്നതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.

Read also : 7 ദിവസം നിര്‍ബന്ധ ക്വാറന്റെയ്ൻ; ഒമാനില്‍ ഹ്രസ്വകാല സന്ദര്‍ശനത്തിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE