യുഎഇയിൽ 24 മണിക്കൂറിൽ 3,529 കോവിഡ് കേസുകൾ; 4 മരണം 

By Team Member, Malabar News
UAE Covid 3
Representational image
Ajwa Travels

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 3,529 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്ത് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന 4 പേർ കൂടി രാജ്യത്ത് കഴിഞ്ഞ ദിവസം മരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ കൂടി പരിഗണിക്കുമ്പോൾ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 2,67,258 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ രാജ്യത്ത് 766 ആളുകൾ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിതരായിരുന്ന 3,901 ആളുകൾ കൂടി രോഗമുക്‌തരായിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് മുക്‌തി നേടിയ ആകെ ആളുകളുടെ എണ്ണം 2,39,170 ആയി ഉയർന്നു. നിലവിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി 27,170 ആളുകളാണ് ചികിൽസയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 1,63,285 കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ നടത്തിയിട്ടുള്ള കോവിഡ് പരിശോധനകളുടെ എണ്ണം 2.4 കോടിയായി ഉയർന്നു.

Read also : കോവിഡ്; സൗദിയിൽ 212 പുതിയ കേസുകൾ,160 പേർക്ക് രോഗമുക്‌തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE