36 ഹെയർ പിൻ വളവുകൾ; മരണക്കെണി ഒരുക്കി ഊട്ടി-കല്ലട്ടി പാത; ഗതാഗത നിരോധനം

By News Desk, Malabar News
Ooty kalhaty Road
Ajwa Travels

ഗൂഡല്ലൂർ: തുടരെയുള്ള വാഹനാപകടങ്ങൾ കാരണം ഊട്ടി-കല്ലട്ടി പാതയിൽ വീണ്ടും ഗതാഗതം നിരോധിച്ചു. ചുരം പാത സഞ്ചാരികൾക്കായി തുറന്നുകൊടുത്തതിന് പിന്നാലെ 10 ദിവസത്തിനുള്ളിൽ 5 അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. തുടർന്ന്, ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നതിന് നിരോധനം ഏർപ്പെടുത്തുകയായിരുന്നു.

തലനാരിഴക്കാണ് ആളുകൾ വൻ ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്. ഇതുവരെ അപകടങ്ങളിൽ ആളപായം റിപ്പോർട് ചെയ്‌തിട്ടില്ലെങ്കിലും നിരവധി ആളുകൾക്ക് ഗുരുതര പരിക്ക് ഏറ്റിട്ടുണ്ട്. 36 ഹെയർ പിൻ വളവുകളാണ് ഈ ചുരം പാതയിൽ അപകട കെണി ഒരുക്കി കാത്തിരിക്കുന്നത്.

ആളുകളുടെ അശ്രദ്ധയാണ് കൂടുതലും അപകടങ്ങൾക്ക് കാരണം. ധാരാളം ഹെയർ പിൻ വളവുകൾ ഉള്ളതിനാൽ ഈ പാതയിൽ ഡൗൺ ഗിയറിൽ ഇറങ്ങണമെന്ന പോലീസ് നിർദ്ദേശം പലരും പാലിക്കാറില്ല. കൊടും വളവുകളും കൊക്കകളും നിറഞ്ഞ കല്ലട്ടി പാതയിലൂടെ ഊട്ടിയിലേക്ക് വരുന്നതിന് നിയന്ത്രണം ഏർപെടുത്തിയിട്ടില്ല. ചുരം ഇറങ്ങി പോകുന്നതിന് മാത്രമാണ് നിരോധനം.

Also Read: മന്ത്രിമാരുടെ പേരില്‍ തട്ടിപ്പ് നടത്തിയിട്ടും സരിതക്ക് സംരക്ഷണം; തൊടാതെ പോലീസും സര്‍ക്കാരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE