കാറിൽ കടത്താൻ ശ്രമിച്ച 4 കിലോ സ്വർണം പിടികൂടി

By Trainee Reporter, Malabar News
Ajwa Travels

കാസർഗോഡ്: കാറിൽ കടത്തുകയായിരുന്ന 4 കിലോഗ്രാം സ്വർണം കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർ പിടികൂടി. പള്ളിക്കര ടോൾ ഗേറ്റിന് സമീപത്തു നിന്നാണ് സ്വർണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കർണാടക ബെൽഗാം സ്വദേശികളായ തുഷാർ (27), ജ്യോതിറാം (23) എന്നിവരെ അറസ്‌റ്റ് ചെയ്‌തു.

കോഴിക്കോട് നിന്ന് ബെൽഗാമിലേക്ക് സ്വർണം കടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. കാറിന്റെ പിൻസീറ്റിലെ രഹസ്യ അറയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് വിപണിയിൽ ഒന്നേമുക്കാൽ കോടി രൂപ വിലവരുമെന്ന് കസ്‌റ്റംസ്‌ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ കാസർഗോഡ് നിന്നും 15.5 കിലോഗ്രാം സ്വർണവും കസ്‌റ്റംസ്‌ പിടികൂടിയിരുന്നു.

Read also: മണ്ണാര്‍ക്കാട് വ്യവസായിയെ ഇടത് സ്‌ഥാനാര്‍ഥിയാക്കണം; ബിഷപ്പിന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE