മലപ്പുറം തിരൂരിൽ 40 കിലോഗ്രാം കഞ്ചാവ് പിടികൂടി

By Syndicated , Malabar News
cannabis seized
Representational Image
Ajwa Travels

മലപ്പുറം: തിരൂര്‍ ആലിങ്ങലില്‍ 40 കിലോഗ്രാം കഞ്ചാവ് പിടികൂടി. തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സുമേഷിന്റെ നേതൃത്വത്തില്‍ കുറ്റിപ്പുറം, പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ടീം നടത്തിയ സംയുക്‌ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ലോക്ക്‌ഡൗണ്‍ കാലത്ത് ക്വാര്‍ട്ടേഴ്‌സ് വാടകക്കെടുത്താണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

സംഭവത്തില്‍ പുറത്തൂര്‍ ആശുപത്രിപടി തൊട്ടിവളപ്പില്‍ നവാസിനെതിരെ കേസെടുത്തു. കഴിഞ്ഞദിവസം തൃത്താലയിലെ ഫാമിൽ നിന്ന് 80 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ഇതിലെ പ്രതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ നടത്തിയ റെയ്‌ഡിലാണ് പൊന്നാനിയിൽ നിന്ന് 40 കിലോയോളം കഞ്ചാവ് കണ്ടെടുത്തത്.

തിരൂര്‍ സിഐ സുമേഷ്, കുറ്റിപ്പുറം ഇഐ സജീവ് കുമാര്‍, പരപ്പനങ്ങാടി ഇഐ സാബു ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റിവ് ഓഫിസര്‍ ലതീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി പ്രശാന്ത്, ടി ഗിരീഷ്, കെ സുമേഷ്, പി ധനേഷ്, ഡ്രൈവര്‍ പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് റെയ്‌ഡ് നടത്തിയത്.

Read also: ഓൺലൈൻ ക്‌ളാസ്; വിദ്യാർഥികൾക്ക് ഡിജിറ്റൽ സൗകര്യം ഉറപ്പാക്കാൻ നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE