പൊന്നാനിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

By News Bureau, Malabar News
cannabis arrest-ponnani-malappuram
Ajwa Travels

മലപ്പുറം: പൊന്നാനിയില്‍ കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിലായി. തൃക്കാവ് സ്വദേശി ദില്‍ഷാദിനെയാണ് മലപ്പുറം ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് പിടികൂടിയത്.

ഇവ തീരദേശമേഖലയില്‍ വില്‍പനക്കായി കൊണ്ടുവന്നതാണെന്ന് പോലീസ് അറിയിച്ചു. ഒരു ലക്ഷം രൂപ വിലവരുന്ന 20 ഗ്രാം എംഡിഎംഎയും ചില്ലറ വില്‍പനക്കായി എത്തിയ കഞ്ചാവുമായാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.

കൂടാതെ ആവശ്യക്കാര്‍ക്ക് തൂക്കി നല്‍കുന്നതിനുള്ള ഡിജിറ്റല്‍ ത്രാസും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന 10 പാക്കറ്റ് ഒസിബി പേപ്പറും ഇയാളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു. തീരദേശ മേഖലയില്‍ സിന്തറ്റിക് ഡ്രഗിന്റെ ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്നും ലഹരി മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊന്നാനി പോലീസ് അറിയിച്ചു. ഇത്തരത്തില്‍ ലഹരിവില്‍പന നടത്തുന്ന മറ്റു സംഘങ്ങളെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്‌തമാക്കി.

Malabar News: ചന്ദ്രനഗറിൽ 1000 കിലോ ഹാൻസ് പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE