യുഎഇയിൽ 24 മണിക്കൂറിൽ 4,051 കോവിഡ് മുക്‌തർ; 3,566 രോഗബാധിതർ

By Team Member, Malabar News
uae covid
Representational image
Ajwa Travels

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 3,566 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ആരോഗ്യ പ്രതിരോധ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,74,376 ആയി ഉയർന്നു. അതേസമയം തന്നെ രാജ്യത്ത് കഴിഞ്ഞ ദിവസം രോഗമുക്‌തരായ ആളുകളുടെ എണ്ണം 4000ന് മുകളിലെത്തി. 4,051 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന 2,47,318 ആളുകളും ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ദിവസം മാത്രം 7 കോവിഡ് മരണങ്ങളാണ് റിപ്പോർട് ചെയ്‌തത്‌. പ്രതിദിനം കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ രാജ്യത്ത് ഉയർച്ച ഉണ്ടാകുന്നത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. രാജ്യത്തിതുവരെ 783 ആളുകളാണ് കോവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് നടത്തിയ 1,74,172 കോവിഡ് പരിശോധനകൾ കൂടി കണക്കാക്കുമ്പോൾ രാജ്യത്ത് ഇതുവരെ 2.42 കോടി പരിശോധനകൾ നടത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

Read also : കോവിഡിന് എതിരായ പോരാട്ടം; ഇന്ത്യക്കും മോദിക്കും നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE