കോവിഡിന് എതിരായ പോരാട്ടം; ഇന്ത്യക്കും മോദിക്കും നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: കോവിഡ് മഹാമാരിക്ക് എതിരായ പോരാട്ടത്തിന് തുടർച്ചയായി പിന്തുണ നൽകുന്ന ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന.

കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുള്ള തുടർച്ചയായ പിന്തുണക്ക് ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി. ഒന്നിച്ചു ചേർന്ന് അറിവുകൾ പങ്കുവെച്ച് പൊരുതിയാൽ മാത്രമേ നമുക്ക്‌ ഈ വൈറസിനെ പരാജയപ്പെടുത്താനും നമ്മുടെ ജീവനും ജീവിതവും രക്ഷിക്കാനും കഴിയൂ, ലോകാരോഗ്യ സംഘടനാ തലവൻ ടെട്രോസ് അഥനോം ഗബ്രിയേസസ് ട്വീറ്റ് ചെയ്‌തു.

കഴിഞ്ഞ ദിവസം അയാൾ രാജ്യങ്ങളിലേക്കും ബ്രസീൽ, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്‌തിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കും ഇന്ത്യ വാക്‌സിൻ കയറ്റി അയക്കുന്നുണ്ട്.

Read also: വിമർശനം നേരിട്ട കോവാക്‌സിനും കേരളത്തിലെത്തി; ഉടൻ വിതരണം ചെയ്യില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE