രാജ്യത്ത് 24 മണിക്കൂറിൽ 41,157 കോവിഡ് ബാധിതർ; രോഗമുക്‌തർ 42,004

By Team Member, Malabar News
Covid In India
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 41,157 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 3,11,06,065 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 518 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. കോവിഡ് ബാധ സ്‌ഥിരീകരിച്ചതിന് ശേഷം ഇതുവരെ കോവിഡിനെ തുടർന്ന് രാജ്യത്ത് മരണപ്പെട്ട ആകെ ആളുകളുടെ എണ്ണം 4,13,609 ആണ്.

രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആളുകളിൽ 3,02,69,796 പേരും ഇതുവരെ രോഗമുക്‌തരായി. ഇതിൽ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്‌തരായത് 42,004 പേരാണ്. കൂടാതെ 97.31 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമാണ്.

കോവിഡ് മുക്‌തരുടെ എണ്ണം ഉയരുന്നതിനാലും പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതിനാലും രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 4,22,660 സജീവ കോവിഡ് കേസുകളാണ് രാജ്യത്ത് ഇപ്പോഴുള്ളത്. അതായത് 1.36 ശതമാനം സജീവ രോഗികളുടെ കുറവാണ് രാജ്യത്ത് നിലവിൽ ഉണ്ടായിട്ടുള്ളത്.

Read also : കനത്ത മഴ; മുംബൈയിൽ 14 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE