കനത്ത മഴ; മുംബൈയിൽ 14 മരണം

By Desk Reporter, Malabar News
Building-collapsed-in-Mumbai
Ajwa Travels

മുംബൈ: കനത്ത മഴയിൽ വീട് തകർന്ന് മുംബൈയിൽ 14 മരണം. നിരവധിപേർ കെട്ടിടാവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങി കിടക്കുന്നുണ്ട്. മുംബൈയിലെ ചെമ്പൂർ, വിക്രോളി മേഖലകളിലാണ് മഴയെത്തുടർന്ന് വീട് തകർന്നത്. ഇന്ന് രാവിലെ വിക്രോളിയിൽ കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചതായി ബിഎംസി പറഞ്ഞു.

രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഇവിടെ നിന്ന് ഇനി ആറ് പേരെ കൂടി കണ്ടെത്താനുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി. ചെമ്പൂരിലെ ഭരത് ന​ഗറിലുണ്ടായ അപകടത്തിൽ 11 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.

ചെമ്പൂരിലെ ഭരത് ന​ഗറിൽ അപകടത്തിൽപെട്ട 15 പേരെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി പേർ കുടുങ്ങി കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയും മഴ തുടർന്നതോടെ മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകളും തടസപ്പെട്ടു. സെൻട്രൽ മെയിൻ ലൈൻ, ഹാർബർ ലൈൻ എന്നിവിടങ്ങളിലെ സർവീസുകളെയാണ് കനത്ത മഴ ബാധിച്ചത്. മുംബൈ നഗരത്തിൽ രാത്രി 8നും പുലർച്ചെ 2നും ഇടയിൽ 156.94 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കിഴക്കൻ പ്രദേശങ്ങളിൽ യഥാക്രമം 143.14 മില്ലിമീറ്ററും പടിഞ്ഞാറൻ പ്രദേശങ്ങളിൽ 125.37 മില്ലിമീറ്ററും രേഖപ്പെടുത്തി.

താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോൺ, ദാദർ, ഗാന്ധി മാർക്കറ്റ്, ചെമ്പൂർ, കുർള എൽബിഎസ് റോഡ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി.

Most Read:  ഒഡീഷയിൽ സ്‌കൂളുകൾ തുറക്കുന്നു; 10,12 ക്‌ളാസുകാർക്ക് ജൂലൈ 26 മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE