ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,120 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിതരേക്കാൾ കൂടുതൽ കോവിഡ് മുക്‌തർ റിപ്പോർട് ചെയ്‌തിട്ടുണ്ട്. 42,295 പേരാണ് രാജ്യത്ത് പുതുതായി രോഗമുക്‌തരായത്.
585 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,30,254 ആയി ഉയർന്നു. കോവിഡ് മുക്‌തരുടെ എണ്ണം ഉയർന്നതോടെ നിലവിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 3,85,227 ആയി കുറഞ്ഞു.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 3,21,17,826 ആയി ഉയർന്നു. ഇവരിൽ 3,13,02,345 പേരും ഇതിനോടകം രോഗമുക്‌തരായിട്ടുണ്ട്. 2.04 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 19 ദിവസമായി പ്രതിദിന ടിപിആർ 3 ശതമാനത്തിൽ താഴെയാണ്. കൂടാതെ കഴിഞ്ഞ ദിവസവും കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ രോഗബാധിതർ റിപ്പോർട് ചെയ്‌തത്. 21,445 പേർക്കാണ് കഴിഞ്ഞ ദിവസം കേരളത്തിൽ മാത്രം കോവിഡ് സ്‌ഥിരീകരിച്ചത്.
Read also: ദേശീയ പാതാ വികസനം; തലപ്പാടി-ചെങ്കള റീച്ചിലെ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി