യുഎഇയിൽ 24 മണിക്കൂറിൽ 4,452 കോവിഡ് മുക്‌തർ; 2,730 രോഗബാധിതർ

By Team Member, Malabar News
covid uae
Representational image
Ajwa Travels

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 2,730 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾക്ക് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തി ഉണ്ടായിട്ടുണ്ട്. 4,452 ആളുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രോഗമുക്‌തരായത്. നിലവിൽ യുഎഇയിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 3,06,339 ആയി ഉയർന്നെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

കൂടാതെ രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 2,81,410 ആളുകൾ ഇതിനോടകം തന്നെ രോഗമുക്‌തരായിട്ടുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു പ്രതിദിനം മരിക്കുന്ന ആളുകളുടെ എണ്ണത്തിലും ഉയർച്ച ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 9 പേർ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 859 ആയി ഉയർന്നു.

രോഗമുക്‌തരായ ആളുകളുടെ എണ്ണത്തിൽ രാജ്യത്ത് ഉയർച്ച ഉണ്ടാകുന്നതിനാൽ തന്നെ രോഗം ബാധിച്ചു ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. നിലവിൽ 24,070 ആളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിയുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയ 1,27,572 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്തിതുവരെ 2.57 കോടിയിലധികം കോവിഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

Read also : സൗദിയിൽ 255 പേർക്ക് കൂടി കോവിഡ്; 4 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE