സൗദിയിൽ 255 പേർക്ക് കൂടി കോവിഡ്; 4 മരണം

By Trainee Reporter, Malabar News
saudi covid image_malabar news
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്‌ച 255 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 266 പേർ രോഗമുക്‌തി നേടി. 4 മരണങ്ങളാണ് വിവിധ ഇടങ്ങളിലായി റിപ്പോർട് ചെയ്‍തത്. ഇതോടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,68,329ഉം രോഗമുക്‌തി നേടിയവരുടെ എണ്ണം 3,59,839ഉം ആയി. മരണസംഖ്യ 6,379ആയി ഉയർന്നു.

2,111 സജീവ കോവിഡ് രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. ഇതിൽ 371 പേർ ഗുരുതരാവസ്‌ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുകയാണ്.

റിയാദ് (99), കിഴക്കൻ പ്രവിശ്യ (58), മക്ക (46), അസീർ (12), അൽഖസീം (10), മദീന (7), ഹാഇൽ (6), അൽബാഹ (4), വടക്കൻ അതിർത്തി മേഖല (3), നജ്‌റാൻ (3), തബൂക്ക് (3), അൽജൗഫ് (2), ജീസാൻ (2) എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം.

Read also: 24 മണിക്കൂറിൽ ഒമാനിൽ 198 കോവിഡ് കേസുകൾ; 3 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE