24 മണിക്കൂറിൽ ഒമാനിൽ 198 കോവിഡ് കേസുകൾ; 3 മരണം

By Team Member, Malabar News
oman covid
Representational image
Ajwa Travels

മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 198 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,34,524 ആയി ഉയർന്നു. ഒപ്പം തന്നെ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന 3 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് മരിച്ചത്. നിലവിൽ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,532 ആയി ഉയർന്നു. കൂടാതെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 1,26,949 ആയി ഉയർന്നു.

അതേസമയം തന്നെ ഒമാൻ ആരോഗ്യമന്ത്രി ഡോക്‌ടർ അഹമ്മദ് മുഹമ്മദ് അല്‍ സൈദി നടത്തിയ വാർത്ത സമ്മേളനത്തിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് രാജ്യത്ത് 6 പേരിൽ സ്‌ഥിരീകരിച്ചതായും വ്യക്‌തമാക്കി. കൂടാതെ രാജ്യത്ത് കോവിഡ് ബാധിച്ചു തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നുണ്ടെന്നും, അതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നിലവിൽ രാജ്യത്ത് ലോക്ക്ഡൗൺ നടപടി ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also : ഒമാൻ; 6 പേരിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE