ബെംഗളൂരുവിൽ 10 വയസുകാരിയെ ബലി നൽകാൻ ശ്രമം; 5 പേർ അറസ്‌റ്റിൽ

By Team Member, Malabar News
Arrest
Representational image
Ajwa Travels

ബെംഗളൂരു : 10 വയസുകാരിയെ ബലി നൽകാൻ ശ്രമം നടത്തിയ സംഭവത്തിൽ 5 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കർണാടകയിലെ ബെംഗളുരുവിലാണ് സംഭവം നടന്നത്. ദുരാത്‌മാക്കളെ അകറ്റാനെന്ന പേരിൽ പെൺകുട്ടിയെ ബലി നൽകാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പൂജാരി ഉൾപ്പടെ 5 പേരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇവർക്കെതിരെ വിവിധ കുറ്റങ്ങൾ ചുമത്തി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.

കഴിഞ്ഞ ജൂൺ 14ആം തീയതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. നെലമംഗലക്കടുത്തുള്ള ഗാന്ധി ഗ്രാമത്തിൽ മുത്തശ്ശിക്കൊപ്പം താമസിക്കുകയായിരുന്ന 10 വയസുകാരിയെ തന്ത്രപൂർവം സമീപത്തെ വയലിൽ എത്തിച്ച് ബലി നൽകാൻ ശ്രമിക്കുകയായിരുന്നു. സംഭവ ദിവസം വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ അയൽപ്പക്കത്തെ രണ്ട് സ്‌ത്രീകൾ സമീപത്തുള്ള വയലിലേക്ക് എടുത്ത് കൊണ്ടുപോകുകയായിരുന്നു എന്ന് മാതാപിതാക്കൾ പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്.

വയലിലെത്തിച്ച ശേഷം ബലമായി മാല ധരിപ്പിക്കുകയും ശേഷം പൂജകൾ തുടങ്ങുകയും ചെയ്‌തെന്ന് പെൺകുട്ടി വ്യക്‌തമാക്കി. കുട്ടിയെ കാണാതായതോടെ മുത്തശ്ശി സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. തുടർന്ന് വയലിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേൾക്കുകയായിരുന്നു. പിന്നാലെ ഗ്രാമീണർ ചേർന്ന് ബലി നൽകാൻ ശ്രമിച്ചവരെ പിടികൂടി പോലീസിന് കൈമാറി. മാതാപിതാക്കൾ ജോലി സ്‌ഥലത്തായതിനാൽ മുത്തശ്ശിക്കൊപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്.

Read also : ‘പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്‌തത്‌’; എ വിജയരാഘവന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE