ബെംഗളൂരു: ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ പുനലൂർ സ്വദേശിയായ അക്കൗണ്ടന്റ് സുജയ് പണിക്കർ (35) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്‌ചയായി യുവാവ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.
ഇന്ന് ഉച്ചയ്‌ക്ക് ഒന്നേകാലോടെയാണ് ആശുപത്രിയിൽ തീപിടിത്തം ഉണ്ടായത്. കാർഡിയാക് ഐസിയുവിൽ ആയിരുന്നു തീപിടിച്ചത്. സുജയ് കിടന്ന കിടക്കയ്‌ക്ക് ആണ് തീപിടിച്ചത്. ശ്വാസം മുട്ടിയാണ് സുജയ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. നഴ്‌സുമാർ അടക്കമുള്ള ജീവനക്കാർക്ക് ചെറിയ പരിക്കുകൾ ഉണ്ട്.
Most Read| മലപ്പുറത്ത് ഏഴ് പേർക്ക് നിപ ലക്ഷണങ്ങൾ, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി