വാഷിംഗ്ടണിൽ വെടിവെപ്പ്; ആറ് വയസുകാരിക്ക് ദാരുണാന്ത്യം

By Syndicated , Malabar News
shooting at us
Rep. Image
Ajwa Travels

വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം വാഷിംഗ്ടണിൽ നടന്ന വെടിവെപ്പില്‍ ആറ് വയസുകാരി കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഫുട്പാത്തില്‍ സൈക്കിള്‍ ഓടിക്കവേയാണ് നിയാ കോര്‍ട്ട്‌നി എന്ന ഒന്നാം ക്ളാസുകാരിക്ക് വെടിയേറ്റത്. ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവെപ്പിൽ പരിക്കേറ്റ മറ്റ് അഞ്ച് പേരുടെ നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.

പ്രദേശത്തെ ചിലര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് സൂചന. എന്നാൽ കൂടുതല്‍ അന്വേഷണം നടന്നാലേ കാര്യങ്ങള്‍ക്ക് വ്യക്‌തത വരികയുള്ളു എന്നാണ് പോലീസ് പറയുന്നത്. അക്രമികളെ പിടികൂടാന്‍ സഹായിക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും പരിസരവാസികളോട് പോലീസ് അഭ്യർഥിച്ചിട്ടുണ്ട്.

Read also: ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിൽ പങ്കില്ല; ഖേദം പ്രകടിപ്പിച്ച് താലിബാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE