യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്തായ യുവതി പിടിയിൽ

തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസന്റെയും സുഷമയുടെയും മകൾ അഞ്‌ജന (35), തിരുവനന്തപുരം കേശവദാസപുരം 22 കാക്കനാട് ലെയ്ൻ മറ്റത്ത് ഹൗസിൽ ആൻ മേരി മാത്യു എന്നിവരാണ് മരിച്ചത്.

By Senior Reporter, Malabar News
crime news
Representational Image

തൃശൂർ: യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ. കലിഫോർണിയയിലെ സാനോസെ നഗരത്തിലാണ് സംഭവം. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസന്റെയും സുഷമയുടെയും മകൾ അഞ്‌ജന (35), തിരുവനന്തപുരം കേശവദാസപുരം 22 കാക്കനാട് ലെയ്ൻ മറ്റത്ത് ഹൗസിൽ ആൻ മേരി മാത്യു എന്നിവരാണ് മരിച്ചത്.

കോട്ടയം ചിങ്ങവനം സ്വദേശി പള്ളത്ര ജേക്കബിന്റെ ഭാര്യയാണ് ആൻ. ജേക്കബും വിദേശത്താണ്. അനില എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. മരിച്ച യുവതികളുടെ സുഹൃത്താണ് അനില. ആനിനെ ഫ്‌ളാറ്റിലെ മുറിയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം അഞ്‌ജനയെ ഫ്‌ളാറ്റിന്റെ താഴേക്ക് വിളിച്ചുവരുത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നുമാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

കൊല്ലപ്പെട്ട രണ്ടുപേരുടെയും പ്രതിയായ യുവതിയുടെയും കുടുംബം ഒരേ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. വിലങ്ങല്ലൂർ സ്വദേശി വിജീഷാണ് അഞ്‌ജനയുടെ ഭർത്താവ്. അദ്ദേഹം ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. ഓഗസ്‌റ്റ് 28ന് യുഎസ് പ്രാദേശിക സമയം 1.53ന് സാനോസെയിലെ ലിൻഡ വിസ്‌റ്റ സ്‌ട്രീറ്റിലെ 700 ബ്ളോക്കിലാണ് സംഭവമെന്നാണ് കേസ് അന്വേഷിക്കുന്ന സാനോസെ പോലീസ് ഡിപ്പാർട്ട്മെന്റ് നൽകുന്ന വിവരം.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE