തെരുവ് നായയുടെ കടിയേറ്റ് 7 പേർക്ക് പരിക്ക്

By Trainee Reporter, Malabar News
Street-Dog
Representational Image
Ajwa Travels

ചക്കരക്കല്ല്: തെരുവ് നായയുടെ ആക്രമണം പ്രദേശത്ത് പതിവാകുന്നു. കഴിഞ്ഞ ദിവസം 7 പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവർ ചക്കരക്കല്ല് സിഎച്ച്സിയിൽ ചികിൽസ തേടി. മാവിലായിയിലെ നജില (23), മാച്ചേരി സ്വദേശികളായ നിമിഷ (24), മനോജ് (54), മൂന്നുപേരിയയിലെ പ്രേമലത (60) പൊതുവാച്ചേരി സ്വദേശികളായ ദേവകി (75), ഷനോജ് (45), ഹാജിറ (50) എന്നിവർക്കാണ് കടിയേറ്റത്.

ആഴത്തിൽ മുറിവേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഒരു മാസത്തിനിടെ 25 പേർക്കാണ് ചക്കരക്കല്ലിലും പരിസര പ്രദേശങ്ങളിലുമായി തെരുവ് നായയുടെ കടിയേറ്റത്.

Read also: കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം നാടിന് സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE