യുപിയിൽ ബസുകൾ കൂട്ടിയിടിച്ച് 7 മരണം; നിരവധി പേർക്ക് പരിക്ക്

By Staff Reporter, Malabar News
up-bus accident
Ajwa Travels

സാംബാൽ: ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിൽ രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

ആഗ്ര-മൊറാദാബാദ് ദേശീയപാതയിലെ ചന്ദൗസിക്ക് സമീപം തിങ്കളാഴ്‌ച പുലർച്ചയാണ് അപകടം നടന്നത്. മരണപ്പെട്ടവരെല്ലാം സാംബാലിലെ ചപ്ര നിവാസികളാണ്.

വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ബസിലെ യാത്രക്കാരാണ് മരണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. യാത്രക്കിടെ ഇവർ സഞ്ചരിച്ച ബസിന്റെ ടയർ കേടായി. തുടർന്ന് റോഡരികിൽ നിർത്തിയിട്ട് ടയർ മാറ്റവെ മറ്റൊരു ബസ് വന്ന് ഇടിക്കുകയായിരുന്നു; പോലീസ് വ്യക്‌തമാക്കി.

പരിക്കേറ്റവരെ സാംബാൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി സാംബാൽ പോലീസ് സൂപ്രണ്ട് ചക്രേഷ് മിശ്ര പറഞ്ഞു. സംഭവമറിഞ്ഞ് പോലീസും അഡ്‌മിനിസ്ട്രേറ്റീവ് ഉദ്യോഗസ്‌ഥരും ആശുപത്രിയിലെത്തിട്ടുണ്ട്.

Most Read: പാർലമെന്റ് സമ്മേളനം; ഫോൺ ചോർത്തലും ഇന്ധന വിലക്കയറ്റവും പ്രക്ഷുബ്‌ധമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE