പതിനഞ്ചുകാരിയിൽ നിന്ന് 75 പവൻ തട്ടിയെടുത്തു; അമ്മയും മകനും അറസ്‌റ്റിൽ

By News Desk, Malabar News
Attingal_snatching
Ajwa Travels

ആറ്റിങ്ങൽ: സമൂഹ മാദ്ധ്യമത്തിലൂടെ പരിചയം സ്‌ഥാപിച്ച പതിനഞ്ചുകാരിയിൽ നിന്ന് 75 പവൻ തട്ടിയെടുത്ത കേസിൽ അമ്മയും മകനും അറസ്‌റ്റിൽ. ആറ്റിങ്ങൽ സ്വദേശിയായ പത്താം ക്‌ളാസ്‌ വിദ്യാർഥിനിയാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ മണമ്പൂർ കവലയൂർ എൻഎസ്‌ ലാൻഡിൽ ഷിബിൻ (26), അമ്മ ഷാജില (52) എന്നിവരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു.

രണ്ടുവർഷം മുൻപാണ് ഷിബിൻ പെൺകുട്ടിയുമായി പരിചയത്തിലായത്. സാമ്പത്തിക ബാധ്യതകൾ വിവരിച്ച് ഷിബിൻ സമൂഹ മാദ്ധ്യമത്തിൽ പോസ്‌റ്റിട്ടിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട പെൺകുട്ടി കാര്യങ്ങൾ തിരക്കി. പെൺകുട്ടിയുടെ വീട്ടിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് അറിഞ്ഞ പ്രതി അത് ആവശ്യപ്പെടുകയായിരുന്നു. അലമാരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണം പെൺകുട്ടി എത്തിച്ചുകൊടുക്കുകയും ചെയ്‌തു. പരിശോധനയിൽ സ്വർണത്തിന് പുറമേ 9,80,000 രൂപയും യുവാവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Also Read: കൊലപാതകത്തിന് കാരണം സംശയം; ബിനോയ് കുറ്റം സമ്മതിച്ചതായി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE