ജില്ലയിൽ 800 പട്ടയങ്ങൾ വിതരണം ചെയ്യും

By Staff Reporter, Malabar News
pattayam-
Representational Image
Ajwa Travels

കോഴിക്കോട്: സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 800 പട്ടയങ്ങള്‍ വിതരണം ചെയ്യും. ഫെബ്രുവരി 15ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി വിതരണത്തിന്റെ ഉൽഘാടനം നിര്‍വഹിക്കും. റവന്യൂ, ഭവനനിര്‍മാണ വകുപ്പ് എന്നിവ പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉൽഘാടനവും പുതുതായി അനുവദിക്കപ്പെട്ട പദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തന ഉൽഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

പുതുതായി നിർമിച്ച കായണ്ണ, ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസുകളുടെ കെട്ടിടങ്ങളും ചടങ്ങില്‍ ഉൽഘാടനം ചെയ്യും. വടകര റവന്യൂ ഡിവിഷണല്‍ ഓഫീസ് നിര്‍മാണോൽഘാടനവും കോഴിക്കോട് താലൂക്കിലെ പൂളക്കോട്, കൊയിലാണ്ടി താലൂക്കിലെ കൂരാച്ചുണ്ട്, അവിടനല്ലൂര്‍, വടകര താലൂക്കിലെ ഏറാമല, താമരശ്ശേരി താലൂക്കിലെ വാവാട്, കോടഞ്ചേരി, പനങ്ങാട് എന്നിവിടങ്ങളിലെ സ്‌മാര്‍ട്ട് ഓഫീസ് നിര്‍മാണത്തിന്റെ ഉൽഘാടനവും അന്ന് തന്നെ നടക്കും.

Read Also: പേരാമ്പ്ര ബൈപ്പാസ് ടെൻഡറായി; പ്രതീക്ഷയോടെ ജനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE