തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ ആവേശത്തോടെ കുട്ടികൾ. സംസ്ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്ളാസുകളില്‍ അധ്യയനം പുനരാരംഭിച്ച ആദ്യദിനം ബാച്ച് അടിസ്ഥാനത്തില്‍ ഇന്ന് വരേണ്ടിയിരുന്നവരില്‍ 82% കുട്ടികള്‍ ഹാജരായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പ്രീ-പ്രൈമറി മുതല്‍ 9 വരെയുള്ള ക്ളാസുകളാണ് ഇന്ന് മുതൽ വീണ്ടും സജീവമായത്.
തിരുവനന്തപുരം തൈക്കാട് ഗവ.മോഡല്‍ എച്ച്എസ്എല്പിഎസിലെത്തി കുട്ടികളെ മന്ത്രി വി ശിവന്‍കുട്ടി നേരില്‍ കണ്ടു. കുട്ടികളുമായി മന്ത്രി ഏറെ നേരം ചിലവഴിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അധ്യയനം മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി.
Also Read: തെറ്റ് ബോധ്യമായി, തനിക്കെതിരെ കേസെടുത്തത് ശരിയായ നടപടി; ബാബു