കോഴിക്കോട് അഗതി മന്ദിരത്തിലെ 92 പേർക്ക് കോവിഡ്

By Desk Reporter, Malabar News
kozhikode-covid_2020-Sep-17
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് കോവിഡ്. കോഴിക്കോട് എടച്ചേരിയിലെ അഗതിമന്ദിരത്തിലെ 92 അന്തേവാസികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ഫസ്‌റ്റ് ലൈൻ ട്രീറ്റ്‍മെന്റ് സെന്ററിലേക്കും മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലയിൽ ഇന്നലെ 468 കോവിഡ് കേസുകളാണ് റിപ്പോ‍ർട്ട് ചെയ്‌തത്‌. രണ്ട് കോവിഡ് മരണവും റിപ്പോർട്ട് ചെയ്‌തു. കോഴിക്കോട് നല്ലളം സ്വദേശി പ്രേമലത (60), വടകര പുതുപ്പണം സ്വദേശി കെഎൻ നാസർ (42) എന്നിവരാണ് മരിച്ചത്.

National News:  കേന്ദ്രം കോവിഡ് പോരാളികളെ കണ്ടില്ലെന്ന് നടിക്കുന്നു; ഐഎംഎ

അതേസമയം, കോഴിക്കോട് പോലീസ് കമ്മീഷണർ ഓഫീസിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുഴുവൻ ജീവനക്കാർക്കും തിങ്കളാഴ്ച കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE