ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,765 കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 8,548 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്‌തരുടെ എണ്ണം 3,40,37,054 ആയി ഉയർന്നു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 477 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണസംഖ്യ 4,69,24 ആയി ഉയർന്നു. കൂടാതെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 99,763 ആണ്.
98.35 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്. കൂടാതെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 0.89 ശതമാനമാണ്. പ്രതിവാര ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 0.85 ശതമാനമായും തുടരുകയാണ്.
Read also: ഒമൈക്രോൺ; വയനാട്ടിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി