പാലക്കാട്: മണ്ഡലത്തിൽ 6 തപാൽ വോട്ടുകളിൽ കവറിന് മുകളിൽ ഒപ്പിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്ത്. കവറുകൾ മാറ്റിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഈ കവറുകൾ അസാധുവാകാൻ സാധ്യതയുണ്ട്. ബിജെപി പ്രവർത്തകർ തർക്കം ഉന്നയിച്ചാൽ വോട്ടെണ്ണൽ എട്ടരയായിട്ടും ആരംഭിക്കാനായില്ല.
രാവിലെ 8 മണിക്ക് തപാൽ വോട്ട് എണ്ണാൻ എടുത്തപ്പോൾ തന്നെ ബിജെപി പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നു. തർക്കം പരിഹരിച്ച് ഉടൻ തന്നെ വോട്ട് എണ്ണിത്തുടങ്ങി. ഇ ശ്രീധരനാണ് ഇവിടെ ബിജെപി സ്ഥാനാർഥി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ശ്രീധരൻ ലീഡ് നിലനിർത്തുകയാണ്.
Also Read: നാലിടത്ത് ലീഡ് നില ഉയർത്തി ബിജെപി