കോട്ടയം: മുൻ മന്ത്രി ആർ ബാലകൃഷ്ണ പിള്ളയുടെ വിയോഗത്തിൽ അനുശോചിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പിതൃതുല്യനെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്നും അദ്ദേഹത്തിന്റെ കലർപ്പില്ലാത്ത സ്നേഹം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും ജോസ് പറഞ്ഞു.
പിള്ള സാറിന്റെ വിയോഗം കേരള കോൺഗ്രസ് എമ്മിന് നികത്താൻ കഴിയാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. തലപ്പൊക്കമുള്ള ഒരു കാലഘട്ടം അവസാനിച്ചുവെന്നും ജോസ് കൂട്ടിചേർത്തു.
കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയും ആയ ആര് ബാലകൃഷ്ണപിള്ള ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേയാണ് അന്ത്യം. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പടെയുള്ള നേതാക്കൾ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു.
Also Read: നിയമസഭയിലെ കാരണവർ സ്ഥാനമായിരുന്നു ആർ ബാലകൃഷ്ണപിള്ളക്ക്; തിരുവഞ്ചൂർ രാധാകൃഷ്ണൻ