നിയമസഭയിലെ കാരണവർ സ്‌ഥാനമായിരുന്നു ആർ ബാലകൃഷ്‌ണപിള്ളക്ക്; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

By Trainee Reporter, Malabar News
(ആർ ബാലകൃഷ്‌ണപിള്ള തിരുവഞ്ചൂരിനും ചെന്നിത്തലക്കും ഒപ്പം)

തിരുവനന്തപുരം: നിയമസഭയിലെ ഒരു കാരണവർ എന്ന സ്‌ഥാനമായിരുന്നു ആർ ബാലകൃഷ്‌ണപിള്ളക്ക് ഉണ്ടായിരുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. നിയസഭയിൽ അദ്ദേഹം എഴുന്നേറ്റ് നിന്നാൽ ഭരണകക്ഷി-പ്രതിപക്ഷ ബെഞ്ചുകൾ സാകൂതം അദ്ദേഹത്തെ കേട്ടിരിക്കും, തിരുവഞ്ചൂർ അനുസ്‌മരിച്ചു.

അദ്ദേഹത്തിന്റെ വിശകലനങ്ങൾ, അദ്ദേഹത്തിന്റെ നർമങ്ങൾ, അദ്ദേഹം എടുക്കുന്ന നിയമപരമായ നിലപാടുകൾ അതെല്ലാം വളരെ ശ്രദ്ധയോട് കൂടി പഠിച്ചെടുക്കേണ്ട കാര്യങ്ങളായിരിക്കും. അദ്ദേഹം കൈകാര്യം ചെയ്യാത്ത വകുപ്പുകളും കുറവാണ്. അദ്ദേഹം കെഎസ്ആർടിസി കൈകാര്യം ചെയ്‌ത വ്യക്‌തിയാണ്‌. അദ്ദേഹത്തിന്റെ വ്യക്‌തിത്വം ഇന്ന് ആ ഡിപ്പാർട്മെന്റിൽ ചർച്ചാവിഷയമാണ്, തിരുവഞ്ചൂർ പറഞ്ഞു.

ശരിയെന്ന് തോന്നുന്ന കാര്യത്തിൽ കണ്ണുംപൂട്ടി നിലപാടെടുക്കാൻ മടിയില്ലാത്ത വ്യക്‌തിയായിരുന്നു. വിമർശകരോട് സ്വാഭാവികമായും അങ്ങനെ പ്രതികരിക്കുകയും ചെയ്യും. നൻമയുടെ ഭാഗത്ത് നിലയുറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്, തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

Read also: സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങൾ ഇടവേളയില്ലാതെ തുടരും; എം സ്വരാജ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE