പിതൃതുല്യനെയാണ് നഷ്‌ടപ്പെട്ടത്; ബാലകൃഷ്‌ണ പിള്ളയുടെ വിയോഗത്തിൽ ജോസ് കെ മാണി

By News Desk, Malabar News
Jose_K_Mani
Ajwa Travels

കോട്ടയം: മുൻ മന്ത്രി ആർ ബാലകൃഷ്‌ണ പിള്ളയുടെ വിയോഗത്തിൽ അനുശോചിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പിതൃതുല്യനെയാണ് തനിക്ക് നഷ്‌ടപ്പെട്ടതെന്നും അദ്ദേഹത്തിന്റെ കലർപ്പില്ലാത്ത സ്‌നേഹം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും ജോസ് പറഞ്ഞു.

പിള്ള സാറിന്റെ വിയോഗം കേരള കോൺഗ്രസ് എമ്മിന് നികത്താൻ കഴിയാത്ത നഷ്‌ടമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. തലപ്പൊക്കമുള്ള ഒരു കാലഘട്ടം അവസാനിച്ചുവെന്നും ജോസ് കൂട്ടിചേർത്തു.

കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയും ആയ ആര്‍ ബാലകൃഷ്‌ണപിള്ള ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേയാണ് അന്ത്യം. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉൾപ്പടെയുള്ള നേതാക്കൾ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു.

Also Read: നിയമസഭയിലെ കാരണവർ സ്‌ഥാനമായിരുന്നു ആർ ബാലകൃഷ്‌ണപിള്ളക്ക്; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE