ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ഇനി നാലു ദിവസം മാത്രമാണ് യോഗിക്ക് ബാക്കിയുള്ളതെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശത്തിൽ പറയുന്നു. എമർജന്‍സി നമ്പറായ 112ലാണ് യുപി പോലീസിന് ഭീഷണി സന്ദേശം ലഭിച്ചത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. ഏപ്രിൽ 29ന് വൈകീട്ടാണ് ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞവർഷം സെപ്റ്റംബർ, നവംബർ, ഡിസംബർ എന്നീ മാസങ്ങളിൽ തുടർച്ചയായി യുപി മുഖ്യമന്ത്രിക്ക് വധഭീഷണി വന്നിരുന്നു
കഴിഞ്ഞ നവംബറിൽ വന്ന ഭീഷണിക്ക് പിന്നിൽ 15കാരൻ ആയിരുന്നു. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൗമാരക്കാരനെ കണ്ടെത്തുകയും പിന്നീട് ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ വിവിഐപി സുരക്ഷയിലാണ് യോഗി ആദിത്യനാഥ്.
Read also: നീതികിട്ടും വരെ സമരം തുടരും; വാളയാർ കുട്ടികളുടെ അമ്മ